o ഉപയോഗ്യശൂന്യമായ കുളം കൊതുക് വളർത്തൽ കേന്ദ്രമാവുന്നു
Latest News


 

ഉപയോഗ്യശൂന്യമായ കുളം കൊതുക് വളർത്തൽ കേന്ദ്രമാവുന്നു

 ഉപയോഗ്യശൂന്യമായ കുളം കൊതുക് വളർത്തൽ കേന്ദ്രമാവുന്നു



മാഹി: മാഹിയിൽ ഡെങ്കി പനി ഭീഷണി നിലനിൽക്കുമ്പോൾ മഞ്ചക്കൽ

വാട്ടർ സ്പോർട്സ് കോംപ്ലക്സിലെ ഉപയോ ഗശൂന്യമായ ആമ്പൽ കുളം കൊതുക് വളർത്തൽ കേന്ദ്രമാവുന്നു. മുൻപ് ഇവിടെ പ്രവർത്തിച്ചിരുന്ന കഫേയുടെ ഭാഗമായി നിർമിച്ച ആമ്പൽ കുളത്തിലാണ് നോക്കാൻ ആളില്ലാതെ മലിനജലം കെട്ടിക്കിടക്കുന്നത്.

ഇപ്പോൾ മാലിന്യങ്ങളും പ്ലാസ്റ്റി ക്കും നിറഞ്ഞ ഇവിടെ കൊതുക് മുട്ടയിട്ട് പെരുകുകയാണ്. കൊതുകുജന്യ രോഗങ്ങൾ ക്കെതിരെ നോട്ടിസ് വിതരണം ചെയ്യുന്ന ആരോഗ്യ വകുപ്പും നഗസഭയും ഇതിനെതിരേ നട പടിയെടുക്കണമെന്നാണ് പരി സരവാസികളുടെ ആവശ്യം.

Post a Comment

Previous Post Next Post