*പുതുച്ചേരി സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജെ .സായി ശരവണ കുമാർ രാജിവച്ചു.*
പുതുച്ചേരി സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജെ .സായിശരവണ കുമാർ മുഖ്യമന്ത്രി എൻ . രംഗസ്വാമിക്ക് മുമ്പാകെ രാജി സമർപ്പിച്ചു.അതോടൊപ്പം മൂന്ന് നോമിനേറ്റഡ് എംഎൽഎ മാരുംരാജി സമർപ്പിച്ചു.
പുതുച്ചേരിയിലെ ബി.ജെ.പിയിൽ പോര് രൂക്ഷമായതിനെ തുടർന്ന് കേന്ദ്ര നേതൃത്വത്തിൻ്റെ ഇടപെടൽ പലർക്കും സ്ഥാനചലനത്തിന് സാധ്യത. ബി.ജെ.പി മന്ത്രി സായ് ശരവണൻ തന്റെ രാജിക്കത്ത് മുഖ്യമന്ത്രി രംഗസാമിക്ക് സമർപ്പിച്ചു. ബി.ജെ.പി നോമിനേറ്റഡ് എം.എൽ.എമാരായ രാമലിംഗം, വെങ്കിടേശൻ, അശോക് ബാബു എന്നിവർ സ്പീക്കർ സെൽവവുമായി നടത്തിയ നീണ്ട കൂടിക്കാഴ്ചയിൽ ഇവർ മൂന്ന് പേരും സ്ഥാനങ്ങൾ രാജിവച്ച് നിയമസഭാ സ്പീക്കർക്ക് കത്ത് സമർപ്പിച്ചു.
ബി.ജെ.പി മന്ത്രിമാരും മുതിർന്ന നേതാക്കളും രാവിലെ മുതൽ ബിജെപി സംസ്ഥാന ഇൻ ചാർജ്ജ് നിർമ്മൽ കുമാർ സുരാനയുമായി കൂടിയാലോചനകൾ നടത്തിയിരുന്നു. ബി.ജെ.പിയിലെ ഒരു മന്ത്രിയോട് രാജിവയ്ക്കാൻ പാർട്ടി കേന്ദ്ര നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Post a Comment