*മാനസിക ശാക്തീകരണത്തിനു വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനം ഉതകും!.*
എം. മുസ്തഫ മാസ്റ്റർ
തലശ്ശേരി:
കുട്ടികളുടെ മാനസിക സംസ്കരണത്തിനു ഉതകുന്ന രീതിയിൽ പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കാനും അവരെ മാനസികമായി ശാക്തീകരിക്കാനും വിദ്യാലയങ്ങളിലെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങൾക്കാവുമെന്ന് തലശ്ശേരിപ്പാട്ടുകാരൻ
എം. മുസ്തഫ പറഞ്ഞു.
തലശ്ശേരി മുബാറക്ക ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും 'സാഹിതി' മലയാളം ക്ലബ്ബിൻ്റെയും പ്രവര്‍ത്തനോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളിൽ സാമൂഹ്യ മാധ്യമങ്ങളുടെ ദുസ്വാധീനവും ലഹരിയാഭിമുഖ്യവും ദുസ്വഭാവവും ഇല്ലാതാക്കാൻ വിദ്യാലയങ്ങിളിൽ നടക്കുന്ന കലാസാഹിത്യ പ്രവർത്തനങ്ങൾക്കു കഴിയും എന്നദ്ദേഹം എടുത്തു പറഞ്ഞു.
ചടങ്ങിൻ്റെ ഭാഗമായി 'സാഹിതി' മലയാളം ക്ലബ്ബിൻ്റെ ലോഗോ പ്രകാശനവും നടന്നു.
ഹെഡ്മാസ്റ്റര് കെ.പി നിസാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന്
കെ.എം. അഷറഫ് ആശംസകൾ നേർന്നു.
തുടർന്ന് വായന വാരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങൾ പി.എം അഷ്റഫ് വിതരണം ചെയ്തു.
ഉദ്ഘാടന സമ്മേളനത്തിന് ഹാരിസ് എൻ. ചെറുകുന്ന് സ്വാഗതവും
എം. കെ കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു.
Post a Comment