o അക്ഷരകൂട്ടം: വായനാദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു*
Latest News


 

അക്ഷരകൂട്ടം: വായനാദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു*

 *അക്ഷരകൂട്ടം: വായനാദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു* 



മാഹി എക്സൽ പബ്ലിക് സ്കൂളിലെ അക്ഷരക്കൂട്ടം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനം നടത്തി.


ബാലസാഹിത്യകാരൻ ഗണേഷ് വേലാണ്ടി പരിപാടി ഉദ്‌ഘാടനം ചെയ്യ്തു. പ്രിൻസിപ്പൽ സതി എം കുറുപ്പ് അധ്യക്ഷത വഹിച്ചു. 


പാർവണ കവിതാലാപനം നടത്തി. അനശ്വർ, ശ്രീജേഷ് പുസ്തകാസ്വാദനം നടത്തി. വൈസ് പ്രിൻസിപ്പൽ വി.പി.മോഹനൻ, കോർഡിനേറ്റർ ജാസ്മിന.ടി.കെ സംസാരിച്ചു.

അക്ഷരക്കൂട്ടം കലാസാഹിത്യ വേദി സെക്രട്ടറി ദേവശ്രീ എസ് ദേവ് സ്വാഗതവും മലയാളം ക്ലബ് അംഗം കീർത്തന നന്ദിയും പറഞ്ഞു. കൃഷ്ണ തുളസി തയ്യാറാക്കിയ ലോഗോ പ്രിൻസിപ്പൽ സതി എം കുറുപ്പ് പ്രകാശനം ചെയ്യ്തു. തുടർന്ന് ഗണേഷ് വേലാണ്ടിയുടെ ഒന്നാം തരത്തിലെ പെയ്യട്ടങ്ങനെ പെയ്യട്ടെ എന്ന കഥയുടെ ദൃശ്യാവിഷ്കാരം മലയാളം അധ്യാപിക മിനിമോൾ സംവിധാനം ചെയ്ത് രണ്ടാം ക്ലാസ്സിലെ കുട്ടികൾ അവതരിപ്പിച്ചു. 


സിമി.സി, വി.കെ.സുശാന്ത് കുമാർ, വേണുദാസ് മൊകേരി, സീന സന്തോഷ്, റീജേഷ് രാജൻ, ജയരക്‌നൻ എന്നിവർ നേതൃത്വം നൽകി.



Post a Comment

Previous Post Next Post