*കെ.ജയപ്രകാശ് അനുസ്മരണവും യാത്രയയപ്പ് സമ്മേളനവും നടന്നു*
മാഹി ഗവ:ഹോസ്പിറ്റൽ എംപ്ലോയിസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ മാഹി ഗവ. ജനറൽ ഹോസ്പിറ്റലിൽ നിന്നും വിരമിച്ച ടി.എം .സുരേഷ് ബാബു, കെ.ഉഷ, ഏലിയാമ്മ പുന്നൂസ് എന്നിവർക്ക് യാത്രയയപ്പും,
ദീർഘകാലം പ്രസിഡന്റ് ആയിരുന്ന കെ .ജയപ്രകാശിൻ്റെ 17ാം ചരമവാർഷിക അനുസ്മരണവും നടത്തി.
അസോസിയേഷൻ മുൻ സെക്രട്ടറി കെ. എം. പവിത്രൻ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി.
കവിത പറമ്മേൽ അധ്യക്ഷത വഹിച്ചു. സി.എച്ച് വസന്ത, കെ.അജിത, എലിയമ്മ പുന്നൂസ്, ടി.എം.സുരേഷ് ബാബു , കെ.ഉഷ, എൻ.മോഹനൻ, പി.പി.സീസൻ സംസാരിച്ചു.
Post a Comment