*മലിനജലം വീടുകളിൽ ഒഴുകിയെത്തി ദേശവാസികൾ മാഹി മുനിസ്സിപ്പൽ കമ്മീഷണർക്ക് പരാതി നൽകി*.
മാഹി പൂഴിത്തല ബീച്ച് റോഡിൽ പ്രിയ ദർശിനി വായനശാല പരിസരത്താണ് കനത്ത മഴയിൽ മഴവെള്ളത്തോടൊപ്പം മാലിന്യവും ഒഴുകിയെത്തിയത്. ഇത് പരിസരത്തെ വീടുകളിലും മാലിന്യം നിറഞ്ഞ ജലം കയറാനിടയായി. അഴുക്ക്ചാൽ നിർമ്മാണത്തിന് ശാസ്ത്രീയമായ അടിസ്ഥാനമില്ലാത്തതാണ് ജനങ്ങൾ ദുരിതം അനുഭവിക്കുന്നത്. മുൻകാലങ്ങളിലും ഇത്തരം പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ ജനരോഷം ശക്തമാണ്. അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നെങ്കിലും ഇന്ന് ദേശവാസികൾ മാഹി മുനിസ്സിപ്പൽ കമ്മീഷണറെ നേരിൽ കണ്ട് വീണ്ടും പരാതി നൽകിയിരിക്കുകയാണ്.
Post a Comment