o *വിദ്യാഭ്യാസ വകുപ്പിൽ പ്രതീക്ഷയർപ്പിച്ച് ഗസ്റ്റ് ലക്ചറർമാർ : പരിഗണിക്കാതെ അധികൃതർ
Latest News


 

*വിദ്യാഭ്യാസ വകുപ്പിൽ പ്രതീക്ഷയർപ്പിച്ച് ഗസ്റ്റ് ലക്ചറർമാർ : പരിഗണിക്കാതെ അധികൃതർ

 *വിദ്യാഭ്യാസ വകുപ്പിൽ പ്രതീക്ഷയർപ്പിച്ച് ഗസ്റ്റ് ലക്ചറർമാർ : പരിഗണിക്കാതെ അധികൃതർ*



മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ജോലി ചെയ്തുവന്ന ഗസ്റ്റ് ലക്ച്ചറർമാരെയും ടീച്ചേർസിനെയും പരിഗണിക്കാതെ സർക്കാർ മൗനം നടിക്കുന്നു. 2020 സെപ്തംബർ മുതൽ ഗസ്റ്റ് ലക്ച്ചററായി 6 പേരും ഗസ്റ്റ് ടീച്ചർമാരായി 2 പേരും മാഹിയിലെ വിവിധ വിദ്യാലയങ്ങളിലായി കോമേഴ്സ്, ഫിസിക്സ്, ഇക്കണോമിക്സ്, പോളിറ്റിക്കൽ സയൻസ്, കണക്ക്, ഇംഗ്ലീഷ്, അറബിക്ക് എന്നീ വിഷയങ്ങളിൽ 2025 മാർച്ച് വരെ ജോലി ചെയ്തു വരികയായിരുന്നു. സാധാരണ നിലയിൽ രണ്ടു മാസത്തിനു ശേഷം വീണ്ടും അടുത്ത അദ്ധ്യായന വർഷത്തേക്ക് നിയമനം നൽകാറാണ് പതിവ്. എന്നാൽ ഈ വർഷം ഇതുവരെയായിട്ടു ഇവരെ പരിഗണിക്കാതെ കണ്ണടക്കുകയാണ് വിദ്യാഭ്യാസവകുപ്പ്. അഞ്ചു വർഷം മുന്നേ എല്ലാ മാനദണ്ഡങ്ങളു പാലിച്ചാണ് ഇവരെ നിയമിച്ചതെങ്കിലും ഈ വർഷം നടന്ന സ്ഥിര നിയമനത്തിൽ പ്രായപരിധി കഴിഞ്ഞതിൻ്റെ പേരിൽ പുറംതള്ളപ്പെടുകയായിരുന്നു. നിലവിൽ അദ്ധ്യാപകരുടെ ഒഴിവുള്ള തസ്തികകളിൽ നിയമിക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. പ്രതീക്ഷയോടെ അധികൃതരുടെ മുന്നിലെത്തി നിരവധി തവണ യാചിച്ചെങ്കിലും ഇവർ ഇപ്പോഴും പെരുവഴിയിൽ തന്നെ.


Post a Comment

Previous Post Next Post