*അഭിരുചിക്കനുസരിച്ച് കോഴ്സുകൾ തെരഞ്ഞെടുക്കണം* *-റമീസ് പാറാൽ*
മാഹി: കോഴ്സുകൾ തെരഞ്ഞെടുക്കുന്നത് കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ആയിരിക്കണമെന്ന് പ്രമുഖ കരിയർ ഗൈഡൻസ് വിദഗ്ധൻ റമീസ് പാറാൽ പറഞ്ഞു.
പന്തക്കൽ പി.എം. ശ്രീ. ഐ.കെ. കുമാരൻ ഹയർ സെക്കൻഡറി സ്കൂളിൽ കരിയർ ഗൈഡൻസ് ക്ലാസ്സു നയിച്ചു വിദ്യാർഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
കുട്ടിക്ക് സ്വന്തം കഴിവുകളും പരിമിതികളും തിരിച്ചറിയാൻ കഴിയുന്നിടത്താണ് കരിയർ തെരഞ്ഞെടപ്പ് സഫലമാകുന്നത്.
ചിലപ്പോൾ ലക്ഷ്യപൂർത്തീകരണത്തിനായി കംഫർട്ട് സോൺ വിട്ട് കഠിന പരിശ്രമം നടത്തേണ്ടതായി വരുമെന്നും അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു.
കരിയർ രംഗത്തെ വിവധ മേഖലകളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ചർച്ചയിൽ പങ്കെടുത്ത കുട്ടികളുടെ സംശയങ്ങൾക്ക് ഉചിതമായ വിശദീകരണം നല്കി.
അമൽ മുകുന്ദൻ, നിയ ഷാജി, ശ്രീശങ്കർ എന്നിവർ ക്ലാസ് അനുഭവം പങ്കുവെച്ചു.
ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ കെ ഷീബ അധ്യക്ഷത വഹിച്ചു.
ശ്രീഷ്മ രജീഷ് ആമുഖ വിവരണം നല്കി.
എം. മുസ്തഫ മാസ്റ്റർ ആശംസകൾ നേർന്നു സംസാരിച്ചു.
എ. ജയപ്രഭ സ്വാഗതവും കെ. ജവഹർ നന്ദിയും പറഞ്ഞു.
Post a Comment