ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിക്കുന്നു.
ന്യൂമാഹി:പാരമ്പര്യ അറിവുകൾ പുതിയ തലമുറയിലേക്ക് എന്ന സന്ദേശവുമായി ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ പരിസരത്ത് 02.07.2025 ന് രാവിലെ 10.30 ന് ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടി ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രന്റെ അദ്ധ്യക്ഷതയിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെയ്തു നിർവഹിക്കുന്നു. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഇടനിലക്കാരില്ലാതെ ന്യായമായി വിൽക്കുന്നതിനും ഞാറ്റുവേല ചന്തയിലൂടെ വെദിയൊരുക്കും.
വിവിധ തരം ഫല വൃക്ഷതൈകളും വിത്തുകളും വിതരണം വില്പനയും അന്നേ ദിവസം നടത്തും.
Post a Comment