o നിരോധിത ലഹരി വസ്തുക്കളുമായി മാഹി സ്വദേശി പിടിയിൽ
Latest News


 

നിരോധിത ലഹരി വസ്തുക്കളുമായി മാഹി സ്വദേശി പിടിയിൽ

 നിരോധിത ലഹരി വസ്തുക്കളുമായി മാഹി സ്വദേശി പിടിയിൽ


ഇരിട്ടി, കർണാടകയിൽനിന്ന് കടത്തിക്കൊണ്ടുവന്ന 12,000 പാക്കറ്റ് നിരോധിത ലഹരി വസ്തുക്കളുമായി മാഹി സ്വദേശിയായ യുവാവിനെ ഇരിട്ടി പൊലിസ് അറസ്റ്റുചെയ്തു. നാലുതറ സ്വദേശി തുണ്ടത്തിൽ ഹൗസിൽ സുഭാഷ് സുരേഷാ(37) ണ് പിടിയിലായത്. ബുധനാഴ്ച പുലർച്ചെ വിരാജ്പേട്ടയിൽനിന്ന് വരികയായിരുന്ന കാർ കൂട്ടുപുഴ പൊലിസ് എയ്‌ഡ് പോ സ്റ്റിൽ പരിശോധനയ്ക്കിടയിൽ നിർത്താതെ പോയി. ചെക്ക് പോസ്റ്റിൽനിന്ന് ഇരിട്ടി പൊലിസ് സ്റ്റേഷനിലേക്ക് വിവരം കൈമാറി. ഇരിട്ടി ഭാഗത്തേക്ക് നിർത്താതെ പോയ കാറിനെ പൊലിസ് അന്വേഷിക്കുന്നതിനിടയിൽ കാർ വീണ്ടും തിരിച്ച് കർണാടക ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. പരി ശോധനയിൽ 12,000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പൊലിസ് കണ്ടെടുക്കുകയായിരുന്നു. ഇരിട്ടി സബ് ഇൻസ്പെക്ടർ കെ. ഷറഫുദ്ദീൻ്റെ നേതൃത്വത്തിലുള്ള പൊലിസ്

 സംഘം സുഭാഷ് സുരേഷിനെ അറസ്റ്റ് ചെയ്തു. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാറിൽ 16 ചാക്കുകളിലായി പോളിത്തീൻ കവറു കൊണ്ട് മൂടിയ നിലയിലായിരുന്നു പുകയില ഉൽപന്നങ്ങൾ. വിരാജ്പേട്ടയിൽനിന്നാണ് സുഭാഷ് സുരേഷ് പു കയില ഉൽപന്നങ്ങൾ വാങ്ങിയത്. രണ്ടര ലക്ഷം രൂപയുടെ ഉൽപന്നങ്ങൾ ഉണ്ടെന്നാണ് ഇയാൾ പൊലിസിന് മൊഴി നൽകിയത്. കേരളത്തിലെ മാർക്കറ്റിൽ ഇതിന് ഒൻപതര ലക്ഷം രൂപ വില വരും. പാക്കറ്റ് ഒന്നിന് 17 രൂപ നിരക്കിൽ വിരാജ് പേട്ടയിൽനിന്ന് വാങ്ങി 80 രൂപയ്ക്ക് കേരളത്തിൽ വിൽക്കുകയാണ് ചെയ്യുന്നത്. പ്രതി സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വ്യാജ നമ്പർ പ്ലേറ്റ് പൊലിസ് കണ്ടെടുത്തിട്ടുണ്ട്. പൊലിസ് സംഘത്തിൽ എസ്.ഐ അലക്സാണ്ടർ, എ.എസ്.ഐമാ രായ ജോഷി, ഷിന്റോ, സീനി യർ സിവിൽ പൊലിസ് ഓഫി സർമാരായ ഷിനോജ്, ഗണേശൻ, പ്രജേഷ്, സിദ്ദിഖ് എന്നി വരും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post