പാറക്കൽ ഗവ.എൽ പി. സ്കൂളിൽ വായന വാരാചരണത്തിന് തുടക്കമായി.
പാറക്കൽ ഗവൺമെൻ്റ് എൽ പി സ്കൂൾ പ്രധാന അധ്യാപിക സുമതി ടീച്ചറുടെ അധ്യക്ഷതയിൽ
റിട്ടയർഡ് പ്രധാന അധ്യാപകൻ സി എച്ച് പ്രഭാകരൻ മാസ്റ്റർ വായന വാരാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.ക്ലാസ് മുറികളിൽ പ്രത്യേകം സജ്ജമാക്കിയ റീഡിങ് കോർണറിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കുട്ടികളിൽ പുസ്തക വായനയുടെ പ്രാധാന്യവും അത് സൃഷ്ടിക്കുന്ന മാറ്റങ്ങളും നർമ്മത്തിൽ കലർന്ന കഥയിലൂടെ അവതരിപ്പിച്ചത് കുട്ടികൾക്ക് പുത്തൻ അനുഭവമായി.തുടർന്ന് കുട്ടികൾ പുസ്തകങ്ങൾ കൈമാറിയും, വായിച്ച പുസ്തകങ്ങളെ കുറിച്ചുള്ള അറിവുകൾ പങ്കുവെച്ചും, പുസ്തകങ്ങളെയും, എഴുത്തുകാരേയും പരിചയപ്പെട്ടുകൊണ്ടും വായന ദിനം ആനന്ദകരവും, വിജ്ഞാന പ്രദവും ആക്കി. അഹമ്മദാബാദ് വിമാന അപകടത്തിൽ മരണപ്പെട്ടവരുടെ ഓർമ്മയ്ക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് തുടങ്ങിയ ദിനാചരണ പരിപാടികൾക്ക്
അണിമ പവിത്രൻ, അമൃത,ജീഷ്മ, ജൈത്ര, അലീന, വിനോദ് വളപ്പിൽ, ജയദേവൻ വളവിൽ, വിനിത വിജയൻ, ഉമാശങ്കരി എന്നിവർ നേതൃത്വം നൽകി.
Post a Comment