*വഖഫ് നിയമ ഭേദഗതി കാലഘട്ടത്തിന്റെ ആവശ്യം*
വഖഫ് നിയമ ഭേദഗതി കാലഘട്ടത്തിന്റെ ആവശ്യമായിരുന്നുവെന്നും വഖഫ് നിയമഭേദഗ തിയിലൂടെ നീതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ പരിശ്രമിക്കുന്നുവെന്നും ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. കെ. അശോകൻ അഭിപ്രായപ്പെട്ടു. പല
ഇസ്ലാമികരാജ്യങ്ങളിലും നിലവിലില്ലാത്ത വഖഫ് നിയമങ്ങൾ ഇവിടെ പാലിക്കുക വഴി മതേതര സങ്കല്പങ്ങൾ തകിടം മറിയുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയസമിതി സംഘടിപ്പിച്ച പ്രതിമാസ വൈചാരിക സദസ്സിൽ വഖഫിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനീയ സമിതി പ്രസിഡണ്ട് അഡ്വ. ബി. ഗോകുലൻ സ്വാഗതം പറഞ്ഞു.
കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി ബി. വിജയൻ അധ്യക്ഷം വഹിച്ചു.
സോമൻ അനന്തൻ, മഗിനേഷ് മഠത്തിൽ തുടങ്ങി നിരവധി പേർ ചർച്ചയിൽ പങ്കെടുത്തു.
സ്ഥാനീയ സമിതി ജോയന്റ് സെക്രട്ടറി കെ എം പ്രകാശൻ നന്ദി പ്രകാശിപ്പിച്ചു.
Post a Comment