o മയ്യഴിയിൽ നാളെ പ്രവേശനോത്സവം!
Latest News


 

മയ്യഴിയിൽ നാളെ പ്രവേശനോത്സവം!

 *മയ്യഴിയിൽ നാളെ പ്രവേശനോത്സവം!*



മാഹി: മേഖലയിൽ സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലുമുള്ള വിദ്യാലയങ്ങളിൽ നാളെ പ്രവേശനാസവം.

ജൂൺ 2 നു മധ്യവേനലവധി കഴിഞ്ഞ് വിദ്യാലയങ്ങൾ തുറക്കുന്നതിൻ്റെ ഭാഗമായാണ് വിദ്യാലയങ്ങളിൽ പ്രവേശനോത്സവം ഒരുക്കിയിരിക്കുന്നത്.


അക്ഷര വെളിച്ചത്തിലേക്ക് പിച്ചവെക്കുന്ന കുഞ്ഞുങ്ങളെ ആഹ്ളാദിപ്പിക്കാനും മറ്റുള്ള കുട്ടികൾക്ക് പ്രചോദനം നല്കി ഉത്സാഹശീലരാക്കാനും പ്രവേശനോത്സവം സഹായിക്കും.


സി. ബി എസ് ഇ പത്തു , പന്ത്രണ്ട് ക്ലാസ്സുകളിലെ പൊതു പരീക്ഷയിൽ അഭിമാന വിജയം നേടിയ ആഹ്ളാദവുമായാണ് മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിൽ പ്രവേശനോത്സവമൊരുങ്ങുന്നത്. എല്ലാ വിദ്യാലയങ്ങളിലും എസ്.എം.സി. യോഗം ചേർന്ന്  വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു.


വിശിഷ്ടാതിഥികളെയും രക്ഷിതാക്കളെയും പ്പെം നാട്ടുകാരെയും കുട്ടികളുടെ പ്രവേശനോത്സവ പരിപാടിയുടെ ഭാഗമാക്കും.


കുട്ടികളുടെ കലാപരിപാടികളും കളികളും അരങ്ങേറും.

സർക്കാർ സ്കൂളുകളിൽ സമഗ്രശിക്ഷ മാഹിയുടെ സഹകരണവും ഉണ്ടാകും.


ചെമ്പ്ര ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂളിലെ പ്രവേശനോത്സവം രാവിലെ പത്തുമണിക്ക് സിനിമ പിന്നണി ഗായകനും റിട്ടയേർഡ് ഹെഡ്മാസ്റ്ററുമായ എം. മുസ്തഫമാസ്റ്റർ ഉദ്ഘാടനം ചെയ്യും.


2025 മാർച്ച് സി ബി എസ്. ഇ. 12-ാം ക്ലാസ്സ് പരീക്ഷയിൽ പോണ്ടിച്ചേരി സംസ്ഥാന തലത്തിൽ ഹ്യൂമാനിറ്റീസ് ഗ്രൂപ്പിൽ  ഒന്നാം സ്ഥാനം നേടിയ

സൽപ്രിയൻ, 

കോമോർസ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം  നേടിയ അൻസിയ മുനവർ എന്നീ പൂർവ്വ വിദ്യാർത്ഥികളെ ഉദ്ഘാടന ചടങ്ങിൽ അനുമോദിക്കും.


തുടർന്നു കൊച്ചുകുട്ടികളുടെ കലാവതരണങ്ങളുമുണ്ടാകും.

Post a Comment

Previous Post Next Post