o മാഹിയിലെ മദ്യഷാപ്പ് തൊഴിലാകൾക്ക് മിനിമം വേതനം നടപ്പിലാക്കണം - ബി എം എസ്
Latest News


 

മാഹിയിലെ മദ്യഷാപ്പ് തൊഴിലാകൾക്ക് മിനിമം വേതനം നടപ്പിലാക്കണം - ബി എം എസ്

 മാഹിയിലെ മദ്യഷാപ്പ് തൊഴിലാകൾക്ക് മിനിമം വേതനം നടപ്പിലാക്കണം - ബി എം എസ്



മാഹി: മാഹി മേഖലയിലെ വിദേശമദ്യഷാപ്പുകളിലെ തൊഴിലാളികൾക്ക് സർക്കാർ നിർദേശിച്ച മിനി വം വേതനം നൽകുന്നില്ല. 

മദ്യഷാപ്പുകളിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് യാതൊരുവിധ വേതന വ്യവസ്ഥകളും നൽകുന്നില്ല. പല സ്ഥാപനങ്ങളിലും തുഛമായ വേതനത്തിനാണ് തൊഴിൽ ചെയ്യുന്നത്. തൊഴിലിടങ്ങളിൽ പാലിക്കേണ്ട സർക്കാർ നിയമം പോലും ഇവിടെ പാലിക്കുന്നില്ല. ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജീവിത നിലവാരം വളരെ മോശമായ സാഹചര്യത്തിലാണ് മുന്നോട്ട് പോകുന്നത് ഇത്തരം തൊഴിലാളികളുടെ അർഹമായ കാര്യത്തിന് വേണ്ടി ശബ്ദിച്ചു കഴിഞ്ഞാൽ പിരിച്ചുവിടുന്ന നിലപാട് ആണ് ഷോപ്പ് ഉടമകൾ സ്വീകരിക്കുന്നത് സർക്കാർ അംഗീകരിച്ച അടിസ്ഥാന ശമ്പളവും തൊഴിൽ മേഖലയിലെ സുരക്ഷിതമായ സാഹചര്യവും തൊടിലാളികൾക്ക് നൽകിയില്ലെങ്കിൽ നിയമപരമായും ശക്തമായ പ്രക്ഷോഭ പരിപാടികളുമായും മുന്നോട്ട് പോകുമെന്ന് ബി എം എസ് കണ്ണൂർ ജില്ല പ്രസിഡണ്ട് കെ.വി. ജഗദീശൻ പറഞ്ഞു മാഹി സർവ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന മാഹി മേഖല ലിക്കർ മസ്ദൂർ സംഘ് ബ്രി എം എസ് യൂനിയൻ രൂപീകരയോഗം ഉത്ഘാട ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .മാഹിമേഖല പ്രസിഡണ്ട് സത്യൻ ചാലക്കരയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മേഖല സിക്രട്ടറി കെ.ടി. സത്യൻ. മേഖല പ്രഭാരി എം. പ്രസന്നൻ. മേഖല ട്രഷറർ കെ. ശശി എന്നിവർ സംസാരിച്ചു.


കെ.ടി. സത്യൻ  സിക്രട്ടറിയായി 9 അംഗ ഭാരവാഹികളെ തിരഞ്ഞെടുത്തു

Post a Comment

Previous Post Next Post