o പൊതുവിദ്യാഭ്യാസം സംരക്ഷിക്കണം: പി.ടി.എയെ നിരോധിച്ച തീരുമാനം മയ്യഴി ഭരണകൂടം മാറ്റണം
Latest News


 

പൊതുവിദ്യാഭ്യാസം സംരക്ഷിക്കണം: പി.ടി.എയെ നിരോധിച്ച തീരുമാനം മയ്യഴി ഭരണകൂടം മാറ്റണം

 *പൊതുവിദ്യാഭ്യാസം സംരക്ഷിക്കണം: പി.ടി.എയെ നിരോധിച്ച തീരുമാനം മയ്യഴി ഭരണകൂടം മാറ്റണം*



മയ്യഴി മേഖലയിലെ മുഴുവൻ സർക്കാർ സ്കൂളുകളിലും വർഷങ്ങളായി നല്ല നിലയിൽ പ്രവൃത്തിച്ചു വരുന്ന സംഘടനയാണ് അധ്യാപക രക്ഷാകർതൃ സമിതി (PTA). സ്കൂൾ കലോത്സവങ്ങൾ, താത്കാലിക അധ്യാപകരെ നിയമിക്കൽ ഉൾപ്പെടെയുള്ള കുട്ടികളുടെയും സ്കൂളിൻ്റെയും ഉന്നമനത്തിനായി രക്ഷിതാക്കളിൽ നിന്ന് സ്വരൂപിച്ച ഫണ്ടുകൾ ഉപയോഗിച്ച് ഒട്ടനവധി പ്രവർത്തനങ്ങൾ പി.ടി.എ നടത്തി വന്നിട്ടുണ്ട്.


PTA ഫണ്ടിൽ നിന്നും പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക PTA പ്രതിനിധിയായ അധ്യാപകരുടെ ഭാഗത്ത് നിന്നുള്ള ട്രഷററാണ് രേഖാമൂലം കൈമാറുന്നത്.


സ്കൂൾ വാർഷികാഘോഷങ്ങൾ പകലും,രാത്രിയുമായി വർണാഭമായി ഇതുവരെയും നടത്തി വന്നിരുന്നു. മാത്രമല്ല PTA യുടെ നേതൃത്വത്തിൽ SSLC, +2 പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങും നടത്തിവരാറുണ്ട്


2003 ഡിസംബർ 1 ന് പുതുച്ചേരി വിദ്യാഭ്യാസ ഡയറക്ടർ ദേവനീതിദാസ് പുറത്തിറക്കിയ ഉത്തരവിലെ മാർഗരേഖയുടെ അടിസ്ഥാനത്തിലാണ് ഇതുവരെയും മാഹിയിൽ PTA പ്രവർത്തനം നടന്നു വന്നത്. രക്ഷിതാക്കളുടെ പ്രതിനിധി പ്രസിഡണ്ടും പ്രധാന അദ്ധ്യാപിക സെക്രട്ടറിയും, അധ്യാപക പ്രതിനിധി ട്രഷററുമായ

PTA യാണ് പ്രവർത്തിച്ചു വന്നിരുന്നത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വരെ ശക്തമായി സ്കൂൾ കാമ്പസുകളിൽ നടപ്പിലാക്കെണ്ട സാഹചര്യം നിലനിൽക്കയാണ്.

ആയതിനാൽ PTA യെ മാഹി അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് പ്രകാരം നിരോധിച്ചത് അംഗീകരിക്കാനാവില്ല. പ്രസ്തുത ഉത്തരവ് നിലനിൽക്കുന്നതിനാൽ മാഹി മേഖലയിലെ സർക്കാർ സ്കൂളുകളിലെ PTA യുടെ പ്രവർത്തനം നിലച്ചിരിക്കയാണ്. 2024-25 വർഷത്തിൽ ജനറൽ ബോഡിയിൽ തിരഞ്ഞെടുത്ത PTA കമ്മിറ്റിയാണ് ഇപ്പോഴും നിലനിൽക്കുന്നത്. PTA യുടെ നേതൃത്വത്തിൽ നടന്ന പരിപാടിയുടെ ഭാഗമായിട്ടുള്ള ചെലവും. രക്ഷിതാക്കളിൽ നിന്നുള്ള വരവും 'അവതരിപ്പിച്ചതിനു ശേഷം മാത്രമേ മറ്റു പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുകയുള്ളു.

ഇതുവരെയുള്ള PTA യുടെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കാൻ മയ്യഴി മേഖലയിലെ മുഴുവൻ സർക്കാർ സ്കൂളിലും വാർഷിക ജനറൽ ബോഡി അതാത് സ്കൂളുകളിൽ തന്നെ നടത്തുവാനുള്ള അനുവാദം തരണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളായ RA, CEO എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്. പ്രസ്തുത നിവേദനം പുതുച്ചേരി എജ്യുക്കേഷൻ ഡയറക്ടറുടെ അനുവാദത്തിനായി അയച്ചിട്ടുണ്ട് എന്ന വിചിത്രമായ മറുപടിയാണ് ലഭിച്ചത്. മാഹിയിൽ നിന്നുള്ള ഉത്തരവ് പ്രകാരം നിർത്തലാക്കിയ സംഭവത്തിന് പുതുച്ചേരി എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് നിന്ന് എന്തിനാണ് പെർമിഷൻ നൽക്കേണ്ടതെന്ന് മസിലാവുന്നില്ലെന്നും മാഹിയിലെ പൊതു വിദ്യാഭ്യാസത്തെ തകർക്കാനുള്ള ഗുഡ തന്ത്രത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും ജോ:പി.ടി.എ ഭാരവാഹികൾ അറിയിച്ചു. 


Post a Comment

Previous Post Next Post