മാസ റേഷൻ കിറ്റ് വിതരണം ചെയ്തു
ചാലക്കര. SYS സാന്ത്വനം ചാലക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ എല്ലാ മാസവും നൽകിവരുന്ന മാസ റേഷൻ കിറ്റ് വിതരണം ചെയ്തു.
കേരള മുസ്ലിം ജമാ അത്ത് യൂണിറ്റ് പ്രസിഡണ്ടും sys സാന്ത്വനം ചാലക്കര കൺവീനറുമായ ഫൈസൽ ഹാജി ആമിനാസ്, കേരള മുസ്ലിം ജമാ അത്ത് മെമ്പർ മഹമൂദ് കുഞ്ഞിപ്പറമ്പത്ത് എന്നിവരിൽ നിന്നും SSF ചാലക്കര യൂണിറ്റ് പ്രസിഡന്റ് നിഹാൽ ചന്തങ്കണ്ടി, സെക്രട്ടറി റിസാൻ തുണ്ടിയിൽ എന്നിവർ ഏറ്റുവാങി ഉത്ഘാടനം ചെയ്തു. SSF മാഹി സെക്ടർ സെക്രട്ടറി നുഹ്മാൻ, SSF പ്രവർത്തകരായ മുഹന്നദ്, അൽത്താഫ്, ഫാദിൽ എന്നിവർ സന്നിഹിതരായി. ജാതി മത ഭേദമന്യേ പതിനഞ്ചോളം കൂടിമ്പങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ 5 വർഷത്തോളമായി മുടങ്ങാതെ ഈ പ്രവർത്തനം നടന്നു വരുന്നു.
Post a Comment