o നാട്ടുത്സവമായി പ്രവേശനോത്സവം
Latest News


 

നാട്ടുത്സവമായി പ്രവേശനോത്സവം

 നാട്ടുത്സവമായി പ്രവേശനോത്സവം



വെസ്റ്റ് പളളൂർ ഗവ: എൽ.പി.സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.  ആടിയും, പാടിയും നർമ്മങ്ങൾ പറഞ്ഞും, മധുരം പകർന്നും, ഉപഹാരങ്ങൾ കൈമാറിയുമാണ് നവാഗതരെ വരവേറ്റത്. വെസ്റ്റ് പള്ളൂർ ഒരുമ റസിഡൻസ് അസോസിയേഷൻ, പുലരി റസിഡൻസ് അസോസിയേഷൻ എന്നീ സംഘടനകൾ മെഡിക്കൽ കിറ്റ്, പ്രീ പ്രൈമറി കുട്ടികൾക്ക് പഠനകിറ്റുകളും  മധുര പലഹാരങ്ങളും വിതരണം ചെയ്തു. സ്കൂളിന്റെ വകയായി പായസവും പഠനസാമഗ്രികളും എല്ലാ കുട്ടികൾക്കും നൽകി

പഠനസാമഗ്രികളുടെ വിതരണം  ചാലക്കര പുരുഷു, ഗംഗാധരൻ അച്ചമ്പത്ത്, രാജൻ കെ പള്ളൂർ, പ്രദീപ്‌ കുമാർ, ഹേമലത, എസ്.എം.സി. ചെയർപേഴ്സൺ കെ.സുജിത് എന്നിവർ നിർവ്വഹിച്ചു. ശ്രീകല, ബബിത, നിഖിത, അശ്വന, രാഖി, സുനിത, ജിൽറ്റിമോൾ ജോർജ് നേതൃത്വം നൽകി..

Post a Comment

Previous Post Next Post