o കമ്പിപ്പാലം അടച്ചിടും
Latest News


 

കമ്പിപ്പാലം അടച്ചിടും


കമ്പിപ്പാലം അടച്ചിടും



മാഹി: കതിരൂർ പഞ്ചായത്തിലെ പൊന്ന്യം പ്രദേശത്തേയും, മാഹിയുടെ ഭാഗമായ പന്തക്കൽ ഭാഗത്തേയും ബന്ധിപ്പിക്കുന്ന കമ്പിപ്പാലം ഞായറാഴ്ച്ച അറ്റകുറ്റ പണികൾക്കായി അടച്ചിടും.രാവിലെ 6 മുതൽ പ്രവൃത്തി മുഴുമിപ്പിക്കുന്നത് വരെയാണ് യാത്രാ നിരോധനം. യാതക്കാർ സഹകരിക്കണമെന്ന് പാലം കമ്മിറ്റി അറിയിച്ചു.

എല്ലാ വർഷവും കാലവർഷത്തിന് മുമ്പ് നാട്ടുകാർ  മുൻകൈയെടുത്താണ് പാലം അറ്റകുറ്റപണി നടത്തി നവീകരിക്കുന്നത്. ഇതിനുള്ള പണവും നാട്ടുകാർ തന്നെ സ്വരൂപിക്കാറാണ് പതിവ്.

വിദ്യാർത്ഥികളടക്കം നിരവധിയാളുകളാണ് കമ്പിപ്പാലത്തെ ആശ്രയിക്കുന്നത്. ഇരു പ്രദേശങ്ങളെയും ബന്ധിപ്പി ക്കാൻ പാലം വേണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴ ക്കമുണ്ട്. നോക്കിയാൽ കാണുന്നത്ര ദുരത്തേക്ക് വാഹനത്തിൽ 3 കിലോമീറ്ററോളം ചുറ്റി വളഞ്ഞ് പോകേണ്ട ഗതി കേടിലാണ് ഈ പ്രദേശത്തുകാർ. 25 ഓളം പേരാണ്  കഴിഞ്ഞ വർഷം  കൈമെയ് മറന്ന് ജോലി ചെയ്തത്.

Post a Comment

Previous Post Next Post