*ന്യൂ മാഹി എം.എം. ഹയർസെക്കൻ്ററി സ്കൂളിന് ആദരവ്*
എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി 100% വിജയം നിലനിർത്തുകയും ഹയർ സെക്കൻ്ററി പരീക്ഷ വിജയത്തിൽ റെഗുലർ വിഭാഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്‌ത ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കൻ്ററി വിദ്യാലയമായ എം.എം. ഹയർ സെക്കൻ്ററി സ്‌കൂളിനെ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ അനുമോദിക്കുന്നു.
അനുമോദന ചടങ്ങ് ജൂൺ 16 ന് ഉച്ചയ്ക്ക് 2.30 ന് ന്യൂ മാഹി മലയാള കലാഗ്രാമത്തിൽ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്യുമെന്ന്
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
Post a Comment