* അഴിയൂർ മുക്കാളിയിൽ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കിയ രണ്ടു പേരെ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തു*
പള്ളൂർ പാറാൽ സ്വദേശിനി പുതിയ വീട്ടിൽ തെരേസ നോവിന റാണി തലശ്ശേരി ധർമ്മടം സ്വദേശി നടുവിലോതി അജ്നാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
അറസ്റ്റിലായ രണ്ട് പേർ ഉൾപ്പെടെ ഏഴ് പേരടങ്ങുന്ന സംഘം യുവാവിനെ മുക്കാളി റെയിൽവേ ബ്രിഡ്ജിനടുത്തുള്ള വീട്ടിലെത്തിച്ച് യുവതിക്കൊപ്പമുള്ള ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണവും വാഹനവും തട്ടിയെടുക്കുകയായിരുന്നു.
യുവതിക്കൊപ്പമുള്ള ഫോട്ടോ ഭാര്യയ്ക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തി പരാതിക്കാരനായ യുവാവിൻ്റെ വാഹനത്തിൽ സൂക്ഷിച്ച ഒരു ലക്ഷത്തി ആറായിരം രൂപ കയ്യിലാക്കുകയും അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ട് പരാതിക്കാരൻ്റെ വാഹനവുമായി കടന്നു കളയുകയുമായിരുന്നു.
വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു സംഭവം നടന്നത്
ബാക്കി ഒരു യുവതിയുൾപ്പെടെയുള്ള പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്
ഇവരെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കി
Post a Comment