ബസ് ഓടിക്കുന്നതിനിടെ സ്മാർട് ഫോൺ ഉപയോഗം : കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി
തലശ്ശേരി: ബസ് ഓടിക്കുന്നതിനിടെ നിരന്തരമായി സ്മാർട് ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി.
ഡ്രൈവിങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച തലശ്ശേരി യൂണിറ്റിലെ ഡ്രൈവർ ഷാജി കണ്ടോത്തിനെതിരെയാണ് നടപടി.
പാനൂർ-കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്നതിനിടെ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.
ഒരു വർഷം മുമ്പുള്ള സംഭവത്തിൻറെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളാണ് ഈയിടെയാണ് വ്യാപകമായി പ്രചരിച്ചത്. കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിൻറെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി.
Post a Comment