*ധർണ്ണ സമരം സംഘടിപ്പിച്ചു.*
ന്യൂമാഹിയിലെ മുഴുവൻ റോഡ്കളും അറ്റകുറ്റ പണി ചെയ്ത് ഗതാഗത യോഗ്യമാക്കുക,
ജൽ ജീവൻ പദ്ധതി പൂർത്തീക്കരിക്കുക,
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട്
ന്യൂമാഹി ഗ്രാമ പഞ്ചായത്തിന് മുന്നിൽ
ബി ജെ പി ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.
ബി ജെ പി തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് ധർണ്ണ ഉത്ഘാടനം ചെയ്തു.
ന്യൂ മാഹി ബിജെപി പഞ്ചായത്ത് പ്രസിഡന്റ് പ്രജീഷ് മഠത്തിൽ അധ്യക്ഷത വഹിച്ചു.
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് മെമ്പർ കെ പി രഞ്ജിനി,
ബിഎംസ് മാഹി മേഖല പ്രസിഡന്റ് സത്യൻ ചാലക്കര,ബിജെപി മാഹി മണ്ഡലം മുൻ പ്രസിഡന്റ് ദിനേശൻ അങ്കവളപ്പിൽ, അനീഷ് കൊള്ളുമ്മൽ, കെ ശശിധരൻ എന്നിവർ സംസാരിച്ചു.
പി പ്രബീഷ് കുമാർ, കെ അനിൽ കുമാർ, അനീഷ് കൊളവട്ടത്, രമേശൻ തൊട്ടേന്റവിട, എം എം നിപീഷ് എന്നിവർ നേതൃത്വം നൽകി
Post a Comment