*ഒളിമ്പിക്ദിനാചാരണവും സ്പോർട്സ് ക്ലബ് ഉദ്ഘാടനവും നടന്നു*
പള്ളൂർ : പള്ളൂർ വി എൻ പുരുഷോത്തമൻ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഒളിമ്പിക് ദിനാചാരണവും, സ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനവും നടന്നു. മുൻ പോണ്ടിച്ചേരി രഞ്ജി ട്രോഫി താരവും, നിലവിൽ പോണ്ടിച്ചേരി ടീമിന്റെ സഹ പരിശീലകനുമായ സജു ചോത്തൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ അസംബ്ലിയിൽ വെച്ച് നടന്ന പരിപാടിയിൽ വൈസ് പ്രിൻസിപ്പൽ കെ. പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു. കായിക അദ്ധ്യാപകൻ സി സജീന്ദ്രൻ സ്വാഗതവും കെ എം സ്വപ്ന നന്ദിയും പറഞ്ഞു. സ്പോർട്സിലൂടെ ലോക സമാധാനം എന്ന സന്ദേശം വിളിച്ചോതി ഒളിമ്പിക് ഗാനത്തിന്റെ അകമ്പടിയോടെ സ്പോർട്സ് ക്ലബ് അംഗങ്ങൾ അവതരിപ്പിച്ച നൃത്ത ശില്പം കുട്ടികൾക്ക് നവ്യാനുഭവമായി. ചിത്രകലാ അധ്യാപകൻ ടി എം സജീവൻ, കെ കെ സ്നേഹപ്രഭ, എം വി സുജയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment