പള്ളൂർ ഗ്രാമ സേവാ ട്രസ്റ്റ് 10-ാം വാർഷികം ആഘോഷിച്ചു.
മാഹി: പള്ളൂർ - ഇരട്ടപ്പിലാക്കൂൽ കഴിഞ്ഞ 10 വർഷമായി മാഹിയിലെ വിവിധ പ്രദേശങ്ങളിൽ അശരണരായ രോഗികൾക്കും, മറ്റും ഒരു കൈത്താങ്ങായി പ്രവർത്തിച്ചു വരുന്ന ട്രസ്റ്റിന്റെ പത്താം വാർഷികം ജൂൺ 22 ഞായറാഴ്ച വൈകുന്നേരം നാമത്ത് എന്ന ഭവനത്തിൽ വെച്ച് സമുചിതം ആഘോഷിച്ചു. ആഘോഷ പരിപാടികൾ ട്രസ്റ്റ് രക്ഷാധികാരി ഡോ. ഭാസ്ക്കരൻ കാരായി ഉത്ഘാടനം ചെയ്തു.
ട്രസ്റ്റ് പ്രസിഡണ്ട് വി.പി. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ. അശോകൻ നാം മാറിയപ്പോൾ നമുക്ക് നഷ്ടമായതെന്ത് എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. ട്രഷറർ കെ.പി. ഫൽഗുണൻ സ്വാഗതവും എൻ.കെ. ഗണേശൻ നന്ദിയും രേഖപ്പെടുത്തി.
ട്രസ്റ്റ് മുൻ ഭാരവാഹികളെ ആദരിച്ചു. ട്രസ്റ്റ് കുടംബാംഗങ്ങൾക്ക് ഉപഹാരവും നൽകി.
Post a Comment