ചോമ്പാല കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമര സമിതി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
മെട്രോമാൻ ഇ. ശ്രീധരൻ്റെ സിൽവർ ലൈനിന് പകരം സമർപ്പിച്ച പുതിയ അതിവേഗ റെയിൽ പദ്ധതി സംവിധാനം തള്ളിക്കളയണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
പ്രതിഷേധ സംഗമം സമരസമിതി വടകര മണ്ഡലം കൺവീനർ ശ്രീ.ടി.സി രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു. കേരളത്തെ സംബന്ധിച്ചിടത്തോളം എനിയും ഒരു റെയിൽ പദ്ധതി കൂടി വരികയാണെങ്കിൽ കേരളത്തിൻ്റെ സർവ്വനാശമായിരിക്കുമെന്നും 2021 ൽ പാടെ എതിർക്കുകയും സിൽവർ ലൈൻ പദ്ധതി പരമ വിഢിത്തമാണെന്നും പറഞ്ഞ ഇ.ശ്രീധരൻ്റെ ചുവടുമാറ്റം അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം പ്രതിഷേധ സംഗമത്തിൽ സൂചിപ്പിച്ചു.വിദേശ വായ്പ തരപ്പെടുത്താനുള്ള നിഗൂഡത മാത്രമാണ് സർക്കാരിൻ്റെ ഉദ്ദേശമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര റെയിൽവെ മന്ത്രാലയം മൂന്നും നാലും പാതകൾക്ക് തയ്യാറെടുക്കുമ്പോഴും കേരള സർക്കാരിൻ്റേതായുള്ള ഒരു സ്റ്റാൻ്റ് എലോൺ പദ്ധതി കൊണ്ടുവരുന്നതിൻ്റെ കാരണം വ്യക്തമാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിവേഗ റയിൽപദ്ധതി ഉപേക്ഷിക്കും വരെ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമരസമിതി മുക്കാളി യൂനിറ്റ് ചെയർമാൻ നസീർ വീരോളി സ്വാഗതം പറഞ്ഞു. സമരസമിതി അഴിയൂർ മേഖല വനിതാ കമ്മിറ്റി ചെയർമാൻ സ തി ടി.എച്ച് അധ്യക്ഷത വഹിച്ചു. രാജൻ തീർത്ഥം, രമ കുനിയിൽ,രവീന്ദ്രൻ അമ്യതംഗമയ,സുരേന്ദ്രൻ പറമ്പത്ത്, ശ്രീലത രവീന്ദ്രൻ, സജ്ന ചങ്ങരം കണ്ടി എന്നിവർ സംസാരിച്ചു.
Post a Comment