*ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലിക്ക് സ്വീകരണം നല്കി*
അഴിയൂർ : അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണത്തിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലാ പോലീസിൻ്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ വടകര പുതിയ ബസ്റ്റാൻഡിൽ നിന്നും വടകര റൂറൽ എസ് പി .കെ ഇ ബൈജു ഫ്ളാഗ് ഓഫ് ചെയ്ത ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലിക്ക് ചോമ്പാല പോലീസിൻ്റെ നേതൃത്വത്തിൽ നാദാപുരം റോഡ് വാഗ്ഭടാനന്ദ പാർക്കിൽ വെച്ച് സ്വീകരണം നല്കി. സ്വീകരണചടങ്ങിൽ
വടകര ഡി വൈ എസ് പി
ആർ ഹരിപ്രസാദ് മുഖ്യാതിഥിയായിരുന്നു.
ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജിത്ത് , വി ടി മുരളി, വിജയൻ മടപ്പള്ളി, സത്യൻ മാസ്റ്റർ , സുനിൽ മടപ്പള്ളി, വിജീഷ്, യൂസഫ് ബിന്ദു, മജീദ്എന്നിവർ സംസാരിച്ചു
ചോമ്പാല പോലീസ് സി ഐ. വി കെ സിജു നേതൃത്വം നല്കി
സ്കൂൾ വിദ്യാർത്ഥികളുടെയും സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ നടന്ന റാലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
തുടർന്ന് വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബ് അരങ്ങേറി
റാലി 26ന് താമരശ്ശേരിയിൽ അവസാനിക്കും.
Post a Comment