*കഥാകൃത്ത് എം.ചന്ദ്രശേഖരനെ അനുസ്മരിച്ചു*
മാഹി സ്പോർട്സ് ക്ലബ്ബും പുരോഗമന കലാസാഹിത്യ സംഘവും സംയുക്തമായി എഴുപതുകളിൽ മയ്യഴിയിലെയും കേരളത്തിലേയും ശ്രദ്ധേയനായ ചെറുകഥാകൃത്തായിരുന്ന കഴിഞ്ഞ ദിവസം മുംബെയിൽ നിര്യാതനായ എം.ചന്ദ്രശേഖരനെ മാഹി സ്പോർട്സ് ക്ലബ്ബ് ഹാളിൽ വച്ച് അനുസ്മരിച്ചു.
അനുസ്മരഭാഷണം സി.എച്ച്.പ്രഭാകരൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.
യോഗത്തിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അംഗം അഡ്വ.കെ.കെ.രമേഷ്, അഷ്റഫ്.എസി എച്ച്, ഉത്തമരാജ് മാഹി, ഹരിദാസ്.ഇ.പി, മുഹമ്മദ് അലി .സി എച്ച് ,രാജേഷ് പനങ്ങാട്ടിൽ എന്നിവർ സംസാരിച്ചു.
മാഹി സ്പോർട്സ് ക്ലബ്ബ് പ്രസിഡൻറ് കെ.സി. നിഖിലേഷ് അദ്ധ്യക്ഷം വഹിച്ച അനുസ്മരണ സായാഹ്നത്തിന്ന് ക്ലബ്ബ് സിക്രട്ടറി അടിയേരി ജയരാജൻ സ്വാഗതവും ജോ.സിക്രട്ടറി ശ്രീകുമാർ ഭാനു നന്ദിയും പറഞ്ഞു.
ചടങ്ങിൽ ഉത്തമ രാജ് മാഹി എം.ചന്ദ്രശേഖരൻ്റെ ചെറുകഥ പാരായണം ചെയ്തു.
Post a Comment