*ആണവോർജം രാജ്യ പുരോഗതിക്ക്*
ഇന്ത്യയുടെ ആണവോർജം രാജ്യ പുരോഗതിക്ക് ലക്ഷ്യമാക്കിയുള്ളതാണെന്നും ഇത് സമാധാനപരമായ ആവശ്യങ്ങൾക്കായി വിനിയോഗിക്കുക നമ്മുടെ പ്രഖ്യാപിത ലക്ഷ്യമാണെന്നും ആണവശാസ്ത്രജ്ഞ
കൽപ്പാക്കം ഇന്ദിരാഗാന്ധി സെൻ്റർ ഫോർ ആറ്റോമിക് റിസർച്ച് സെൻ്റർ റിട്ട. പ്രൊഫസർ ഡോ:ജി.ശശികല.
ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതിക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്‌മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ചു നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡണ്ട് സി വി രാജൻ പെരിങ്ങാടി അധ്യക്ഷതവഹിച്ചു.
ക്ഷേത്ര പ്രസിഡന്റ് ടി പി ബാലൻ വിശിഷ്ട വ്യക്തിയെ ആദരിച്ചു.
പ്രമുഖ ശാസ്ത്രജ്ഞൻ ഡോക്ടർ മധുസൂദനൻ സംസാരിച്ചു
നിരവധി സ്കൂൾ വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു.
വായനശാല സെക്രട്ടറി ഹരീഷ് ബാബു സ്വാഗതവും ഖജാൻജി രൂപേഷ് ബ്രഹ്മം നന്ദിയും പറഞ്ഞു.
Post a Comment