പള്ളൂർ വെസ്റ്റ് ഗവ. എൽ പി സ്കൂൾ വായന വാരാഘോഷം സമാപിച്ചു.
മാഹി : പള്ളൂർ വെസ്റ്റ് ഗവ. എൽ പി സ്കൂളിൽ വായന വാരാഘോഷം സമാപിച്ചു. ജയിംസ്. സി. ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക മേഘന അധ്യക്ഷയായി.ബബിത ബാലകൃഷ്ണൻ, ആർ രാഖി വിദ്യാർത്ഥികളായ അധ്വിക് വിനോദ്, നൈസ മെഹ്റിൻ, നന്ദകൃഷ്ണ, യാമി ജാനകി, ഐലിൽ ജയേഷ്, അയാൻ ഗിരീഷ്, എവിൻ അർഷ് എന്നിവർ സംസാരിച്ചു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. വായന വാരാഘോഷത്തോടനുബന്ധിച്ചു നടന്ന പരിപാടികളുടെ സമ്മാനങ്ങൾ വിതരണം ചെയ്തു.
പയേരി അബ്ദുൽ റഷീദ്, കെ ശ്രീകല, പിനിഖിത ഫെർണാണ്ടസ്, അശ്വന.എം. കെ, രാഖി ആർ, ജിൽറ്റിമോൾ ജോർജ്,സുനിത. വി, ശോഭ. സി., റോഷിത്. കെ. എന്നിവർ നേതൃത്വം നൽകി.
Post a Comment