വൻ കുഴി വാഹന യാത്രികർക്ക് ഭീഷണിയാവുന്നു
തലശ്ശേരി - മാഹി റോഡിൽ ചക്ക്യത്ത് മുക്കിൻ്റെയും തലായിയുടേയും ഇടയിൽ രൂപപ്പെട്ട വൻ കുഴി വാഹന യാത്രികർക്ക് ഭീഷണിയാവുന്നു
അത് വഴി കടന്നു പോകുന്ന നൂറു കണക്കിന് വാഹന യാത്രക്കാർ ദുരിതമനുഭവിച്ചു വരുകയാണ്.
ഇരു ചക്ര വാഹനങ്ങൾ കുഴിയിൽ വീഴുന്നത് സ്ഥിരം കാഴ്ചയാണ്.
മഴ കാലത്ത് വെള്ളം കയറിയാൽ റോഡും കുഴിയും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണുള്ളത്
അധികാരികൾ എത്രയും പെട്ടെന്ന് ഈ പ്രശ്നത്തിന് പരിഹാരം കാണുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
Post a Comment