o *സർവീസ് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം :എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു
Latest News


 

*സർവീസ് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം :എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു

 *സർവീസ് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം :എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു*



അഴിയൂർ:

കഴിഞ്ഞ ദിവസം കുഞ്ഞിപ്പള്ളിയിൽ വടകര ദേശീയപാതയിലെ സർവീസ് റോഡിലെ കുഴിയിൽ വീണ ഓട്ടോറിക്ഷ മറിഞ്ഞ് ന്യൂ മാഹി ചാലക്കര സ്വദേശി സി കെ റഫീക്ക് മരണപ്പെടാനുണ്ടായ സാഹചര്യത്തിൽ, ജനങ്ങൾക്ക് ദുരിതം വിതയ്ക്കുന്ന കരാർ കമ്പനിക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് എസ് ഡി പി ഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി കുഞ്ഞിപ്പള്ളി ടൗണിൽ  പ്രതിഷേധം സംഘടിപ്പിച്ചു.

പ്രതിഷേധം പഞ്ചായത്ത് പ്രസിഡണ്ട് സമീർ കുഞ്ഞിപ്പള്ളി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു സെക്രട്ടറി മനാഫ് എം, സബാദ് വിപി,സനൂജ് ബാബരി,റഹീസ് വിപി, നൗഷാദ് മാളിയേക്കൽ, സിയാദ് ഇസി എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post