ചെമ്പ്ര ഗവ. എൽ പി സ്കൂളിൽ വായന വാരത്തിന് തുടക്കം കുറിച്ചു
മാഹി : ചെമ്പ്ര ഗവൺമെൻറ് എൽ പി സ്കൂൾ വായനാവാത്ത തുടക്കമായി. പ്രധാനാധ്യാപിക എ വി സിന്ധു അറിവിന്റെ അക്ഷരമരം നട്ടു വായന വാരം ഉദ്ഘാടനം ചെയ്തു. 'തുടർന്ന് വിദ്യാർത്ഥികളുമായി പാറാൽ പൊതുജന വായനശാല സുഭാഷ് മന്ദിരത്തിലേക്ക് അക്ഷര യാത്ര നടത്തി. വായനശാല പ്രസിഡൻറ് സുരേഷ് ബാബു വിദ്യാർത്ഥികളെ സ്വീകരിച്ചു. തുടർന്ന് നടന്ന ചടങ്ങിന് പ്രധാന അധ്യാപിക സിന്ധു അധ്യക്ഷയായി. വായനശാല സെക്രട്ടറി സനീഷ് മുഖ്യ ഭാഷണം നടത്തി. ഗിരീഷ് ഗോപിനാഥ് അഞ്ജന എം സി ദീപ്തി ഹരിദാസ് ദിപ്ന കെഎന്നിവർ സംസാരിച്ചു
Post a Comment