o റോഡുകളും ഇടവഴികളും സഞ്ചാരയോഗ്യമാക്കണം: പ്രതിഷേധയോഗം സംഘടിപ്പിച്ചു
Latest News


 

റോഡുകളും ഇടവഴികളും സഞ്ചാരയോഗ്യമാക്കണം: പ്രതിഷേധയോഗം സംഘടിപ്പിച്ചു

  റോഡുകളും ഇടവഴികളും സഞ്ചാരയോഗ്യമാക്കണം:  പ്രതിഷേധയോഗം സംഘടിപ്പിച്ചു



മാഹി:20 വർഷങ്ങളിലേറെയായി അറ്റകുറ്റപണി പോലും ചെയ്യാതെ താറുമാറായി കിടക്കുന്ന ചെമ്പ്രയിലെ മുഴുവൻ റോഡുകളും ഇടവഴികളും സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട്  ചെമ്പ്ര പ്രതീക്ഷാ റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സുബ്രഹ്മണ്യ ക്ഷേത്ര ഹാളിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. മാഹിയിലെ ചില ഉന്നതകേന്ദ്രങ്ങളുടെ സ്യാർത്ഥ താല്പര്യം കാരണം ചെമ്പ്രയെ അവഗണിക്കുന്ന അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് കൊണ്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവാൻ തീരുമാനിച്ചു. കേന്ദീയ വിദ്യാലയത്തിന്റെ ബസ്സുകളടക്കമുള്ള വാഹനങ്ങളുടെ നിരന്തരയാത്ര പല റോഡുകളെയും സഞ്ചാരയോഗ്യമല്ലാതാക്കിയതും, കുന്നിൽ നിന്നും കുത്തി ഒലിച്ചു വരുന്ന മഴവെള്ള പെരുക്കം കാരണം ഇടവഴികളിൽ രൂപപ്പെടുന്ന ഗർത്തങ്ങൾ കാരണവും അപകടങ്ങൾ നിത്യ സംഭവമാവുന്നതിനാൽ മറ്റു പ്രദേശങ്ങളിൽ നിന്നും വാഹനങ്ങൾ വരാൻ വിസമ്മതിക്കുന്നത് രോഗികളെ ബാധിക്കുന്നത് രോഷത്തിന് കാരണമാവുന്നു. മേൽ പരിപാടികൾക്കായി വിജയൻ കൈനാടത്ത് പ്രസിഡണ്ടായും, വിജയൻ പൂവ്വച്ചേരി ജന:സെക്രട്ടറി, ഹരീന്ദ്രനാഥ് വെള്ളുന്ന വീട്ടിൽ, കെ. ചന്ദ്രൻ മാസ്റ്റർ വൈസ് പ്രസിഡണ്ട്മാർ, എകരത്ത് ജനാർദ്ദനൻ, ഇവിരാമദാസ് എന്നിവർ ജോയൻ്റ് സെക്രട്ടറിമാരായി ഒരു കമ്മിറ്റി രൂപീകരിച്ചു.

പ്രഭീഷ് , കെ. ചന്ദ്രൻ മാസ്റ്റർ, രാമദാസൻ, ഇ.അജേഷ് , കൃഷ്ണൻ, ദിവാകരൻ, പത്മനാഭൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post