o ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം സി.പി. എം.പ്രവർത്തകരെ ശിക്ഷിച്ചു
Latest News


 

ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം സി.പി. എം.പ്രവർത്തകരെ ശിക്ഷിച്ചു

 ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം സി.പി. എം.പ്രവർത്തകരെ ശിക്ഷിച്ചു



തലശ്ശേരി:വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷാ തടഞ്ഞിട്ട് ഡ്രൈവറും ബി.ജെ.പി.പ്രവർത്തകനുമായ ഇ.കെ.ബിജുവിനെ അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ ഒമ്പത് സി.പി.എം.പ്രവർത്തകർക്ക് തടവും പിഴയും വിവിധ വകുപ്പുകളിലായി 15 വർഷം തടവും 28000 രൂപ വീതം പിഴയുമാണ് ശിക്ഷ' .പത്ത് സി.പി.എം. പ്രവർത്തകരാണ് കേസിലെ പ്രതികൾ. ഒമ്പതാം പ്രതി സംഭവത്തിന് ശേഷം മരണപ്പെട്ടിരുന്നു.


മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് റൂബി.കെ.ജോസ് മുമ്പാകെ പരിഗണിച്ചു വന്ന കേസാണിത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ.കെ.രൂപേഷ് ആണ് ഹാജരായത്.

ഗവ.പ്ലീഡർ അഡ്വ.കെ.രൂപേഷ് ആണ് ഹാജരായത്.


ബി.ജെ.പി.പ്രവർത്തകനായ അണിയാരത്തെ ഇളയടത്ത് താഴെ കുനിയിൽ ഇ.കെ.ബിജുവിനെ (36) അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പൊലീസ് കേസ്.

2016 മാർച്ച് 8 ന് രാവിലെ എട്ടര മണിയോടെ പെരിയാണ്ടി സ്കൂ‌ളിനടുത്ത് വെച്ച് ബിജു വിദ്യാർത്ഥികളുമായി പോവുകയായിരുന്ന കെ.എൽ. 58 ക്യു 5739 ഓട്ടോറിക്ഷ തടഞ്ഞിട്ട് മാരകായുധങ്ങളുമായി അക്രമിച്ച് പരിക്കേൽപ്പിച്ചു എന്നാണ് പരാതി.

സി.പി.എം.പ്രവർത്തകരായ അണിയാരത്തെ മഠത്തിൽ അപൊയിൽനിഖിൽ ( 29 ) കൈതയുള്ള പറമ്പത്ത് ആദർശ് കെ.പി. (31) നിർമ്മാല്യത്തിൽ വിജേഷ് (39) കിഴക്കെ പറമ്പത്ത് ശ്രീരാഗ് (29) പുളിഞ്ഞോളിൽ കെ.പി.സൂരജ് (29)അനന്തപുരത്ത് മാഥുൻ ( 36 ) പുല്ലായി കണ്ടി ദിലീഷ് (36) കോയ്യത്താന്റ്വിട കെ.പി.സനൽ ( 37 )ചാത്താടിയിൽ മിഥുൻ ലാൽ (33) കൈതയുള്ള പറമ്പത്ത് അനീഷ് (46) എന്നിവരാണ് കേസിലെ പ്രതികൾ.

Post a Comment

Previous Post Next Post