o സി.പി.എം.ബ്രാഞ്ച് സെക്രട്ടരിയെ കൊല്ലാൻ ശ്രമം: പ്രതികൾക്ക് 21 വർഷം തടവ് ആറേമുക്കാൽ ലക്ഷം പിഴ
Latest News


 

സി.പി.എം.ബ്രാഞ്ച് സെക്രട്ടരിയെ കൊല്ലാൻ ശ്രമം: പ്രതികൾക്ക് 21 വർഷം തടവ് ആറേമുക്കാൽ ലക്ഷം പിഴ

 സി.പി.എം.ബ്രാഞ്ച് സെക്രട്ടരിയെ കൊല്ലാൻ ശ്രമം: പ്രതികൾക്ക് 21 വർഷം തടവ് ആറേമുക്കാൽ ലക്ഷം പിഴ



തലശേരി: സി.പി.എം പുന്നോൽ ബ്രാഞ്ച് സെക്രട്ടറിയായ എം. പ്രകാശനെ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് 21 വർഷവും ഏഴുമാസം തടവും 6,75,000 രൂപ പിഴയും കോടതി വിധിച്ചു.


തലശേരി അഡീഷനൽ അസി. സെഷൻസ് കോടതി ജഡ്ജി എം. ശ്രുതി ആണ് ഉത്തരവിട്ടത്.


പുന്നോലിൽ കാറോത്ത് താഴെ ഹൗസിൽ കെടി ദിനേഷ് എന്ന പോച്ചിറ ദിനേഷൻ (45), പുന്നോൽ നികുഞ്ചം ഹൗസിൽ വിവി പ്രവീൺകുമാർ എന്ന പ്രവീൺ (58), കൊമ്മൽവയലിൽ ശ്രീ ശങ്കരാലയത്തിൽ കെ രൂപേഷ് (38), പുന്നോൽ ബഗ്ലയിൽ ഹൗസിൽ ഗിരിജേഷ് (43), വയലളം ടെമ്പിൾഗേറ്റിലെ കടുമ്പേരി ഹൗസിൽ കെ.സി പ്രഷീജ് (47), ടെമ്പിൾഗേറ്റ് പുരക്കണ്ടി ഹൗസിൽ ഷിജേഷ് എന്ന ഷിജു (42), പുന്നോൽ കൽപാറ പയ്യനാടൻ ഹൗസിൽ കെപി കനേഷ് (40),


ടെമ്പിൾഗേറ്റ് പുരക്കണ്ടി ഹൗസിൽ ഷിജേഷ് എന്ന ഷിജു (42), പുന്നോൽ കൽപാറ പയ്യനാടൻ ഹൗസിൽ കെപി കനേഷ് (40), പുന്നോലിന് സമീപം ശ്രീനാരായണ മഠത്തിൽ പയ്യനാഡൻ നികേഷ്(34), വയലളം ടെമ്പിൾഗേറ്റിൽ രാജശ്രീഭവനത്തിൽ സിപി രാധാകൃഷ്ണൻ എന്ന കല്ലുണ്ണി രാധാകൃഷ്ണൻ (54), പുന്നോൽ വട്ടക്കണ്ടി ഹൗസിൽ വി. സുദീഷ് എന്ന സുദി (36) എന്നിവരാണ് പ്രതികൾ.


പ്രോസിക്യൂഷന് അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ സി. പ്രകാശൻ ഹാജരായി. തലശേരി പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ എം.പി വിനോദ് ആണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 2009 ഫെബ്രുവരി 15ന് രാത്രി എട്ടിന് പുന്നോൽ റേഷൻപീടികയ്ക്ക് സമീപമാണ് ഒന്നു മുതൽ 10 വരെയുള്ള പ്രതികൾ രാഷ്ട്രീയ വിരോധം കാരണം മാരകായുധങ്ങളായ വാൾ, ഇരുമ്പ് കമ്പി എന്നിവ ഉപയോഗിച്ച് കഴുത്തിവനും കാലിനും വെട്ടിപ്പരുക്കേൽപ്പിച്ചത്

Post a Comment

Previous Post Next Post