*ലാപ്ടോപ്പ് വിതരണം ചെയ്തു*
അഴിയൂർ : 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസത്തിന് പഠിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികളായ മക്കൾക്ക് ലാപ്ടോപ്പ് വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ നിർവഹിച്ചു.
12 മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികളായ മക്കൾക്കാണ് ലാപ്ടോപ് വിതരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, വാർഡ് ജനപ്രതിനിധികളായ മൈമൂന ടീച്ചർ,സാജിദ് നെല്ലോളി, കെ ലീല, പ്രീത പി കെ, സീനത്ത് ബഷീർ,ഫിഷറീസ് ഇൻസ്പെക്ടർ ബാബു എം, സാഗർ മിത്ര അഭിലാഷ് കെ ടി കെ, അമിത എന്നിവർ സംബന്ധിച്ചു.
Post a Comment