* എം.ഡി. എം. എ.യും കഞ്ചാവുമായി യുവാക്കൾ പിടിയിൽ*
ചൊക്ളി : പള്ളിക്കുനിയിൽ പോലീസ് പരിശോധനക്കിടയിലാണ് കഞ്ചാവും , എം ഡി എം എയുമായി അഴിയൂർ സ്വദേശി കെ. വി. വിപിൻ, ആണ്ടിപീടികയിലെ സി. എസ്. സമീർ ,ന്യൂ മാഹി സ്വദേശി കമറുദ്ദീൻ എൻ കെ എം, എന്നിവർ പിടിയിലായത്.
തിങ്കളാഴ്ച്ച രാവിലെ പള്ളിക്കുനി ജംഗ്ഷനിൽ ചൊക്ലി സി. ഐ. കെ.വി മഹേഷിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇവർ പിടിയിലായത്
മേക്കുന്നിൽ നിന്നും മോന്താൽ ഭാഗത്തേക്ക് പോവുകയായിരുന്ന ആൾട്ടോ കാറിൻ്റെ ഡാഷ്ബോർഡിൽ നിന്നാണ് കവറിൽ സൂക്ഷിച്ച നിലയിൽ 62.9 ഗ്രാം കഞ്ചാവും, 2.68 ഗ്രാം എംഡി എം എ യും പിടികൂടിയത്.
ഇവർ സഞ്ചരിച്ചു വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
Post a Comment