*അഴിയൂർ വില്ലേജിൽ ഡിജിറ്റൽ റീ സർവ്വെ നടപടി തുടങ്ങി.*
അഴിയൂർ : വില്ലേജ് ഓഫീസ് പരിധിയിൽ ഭൂമി സംബന്ധമായ ഡിജിറ്റൽ റീ സർവ്വെ നടപടികൾ ഊർജജിതമാക്കാൻ അഴിയൂർ പഞ്ചായത്തിലെ ജനപ്രതിനിധികൾ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വാർഡ് വികസന സമിതി അംഗങ്ങൾ, സർവ്വെ വകുപ്പ് മേധാവികൾ എന്നിവരുടെ യോഗം തീരുമാനിച്ചു. ഭൂവുടമകൾ അതിർത്തി തിരിച്ചിടണം. അവകാശ രേഖയായ ആധാരവും , നികുതി രസീതും കൈവശം വയ്ക്കണം. അതിർത്തികൾ വ്യക്തമാക്കാനായി , കാടുകളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്യണമെന്ന് സർവ്വെ വകുപ്പ് അധികൃതർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. സർവ്വെ നോഡൽ ഓഫീസർ .കെ എം മുഹമ്മദാലി , പി പി നീരജ്,ശരിധരൻ തോട്ടത്തിൽ, രമ്യ കരോടി, എം.പി ബാബു, ബബിത്ത് തയ്യിൽ, പി പി ഇസ്മായിൽ, ശ്രീധരൻ കൈപ്പാട്ടിൽ, പ്രദീപ് ചോമ്പാല, കെ എ സുരേന്ദ്രൻ , സാലിം പുനത്തിൽ, പി കെ പ്രിത , വി പി പ്രകാശൻ , മുബാസ് കല്ലേരി. പി പി ശ്രീധരൻ , പി കെ കാസിം എന്നിവർ സംസാരിച്ചു.
Post a Comment