o ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാമും ഇന്ത്യൻ നോളജ് സിസ്റ്റം സെൽ ഉദ്ഘാടനവും ഇന്ന്
Latest News


 

ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാമും ഇന്ത്യൻ നോളജ് സിസ്റ്റം സെൽ ഉദ്ഘാടനവും ഇന്ന്

 ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാമും ഇന്ത്യൻ നോളജ് സിസ്റ്റം സെൽ ഉദ്ഘാടനവും ഇന്ന്



മാഹി:പള്ളൂർ വയലിലെ മാഹി കോ ഓപ്പറേറ്റിവ് ഹയർ എഡുക്കേഷനിൽ സ്കിൽ സ്പാർക്ക് ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാമും ഇന്ത്യൻ നോളജ് സിസ്റ്റം സെൽ ഉദ്ഘാടനവും ഇന്ന് (16/ 6/25 )നടക്കും. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന സ്‌ിൽ പാർക്ക് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് ഇന്ത്യൻ ഗോത്ര വികസനവും ഭരണഘടനയും എന്ന വിഷയത്തിൽ സുപ്രീം കോടതി അഭിഭാഷകനും ഭരണഘടനാ വിദഗ്ധനും റാഞ്ചിമുൻ എംഎൽഎ യുമായ ഡോ.ജയ് പ്രകാശ് ഗുപ്‌ത (ഝാർക്കണ്ട് ) സംസാരിക്കും. ഇന്ത്യൻ നോളേജ് സിസ്റ്റം സെല്ലിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് മയ്യഴിയുടെ സമ്മിശ്ര സംസ്കൃതി എന്ന വിഷയത്തിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർഡോ. കെ.കെ.എൻ കുറുപ്പ് സംസാരിക്കും. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തും.

Post a Comment

Previous Post Next Post