*കവിതകളുടെ പുനർവായനയും ചർച്ചയും 14 ന്*
മയ്യഴി: കവിയും അധ്യാപകനുമായ മാഹിയിലെ രാജേഷ് പനങ്ങാട്ടിലിൻ്റെ പ്രസിദ്ധീകൃതമായ വിവിധ കവിതകളുടെ പുനർവായനയും ചർച്ചയും 14 ന് നടക്കും. മാഹിയിലെ എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും പുതിയ കൂട്ടായ്മ - മഴ മയ്യഴി മാധവിക്കുട്ടി - യാണ് പരിപാടി നടത്തുന്നത്.
മാഹി ശ്രീനാരായണ ബിഎഡ് കോളേജിൽ രാവിലെ 10.30 ന് എഴുത്തുകാരനും വന്യ ജീവി ഫോട്ടോഗ്രാഫറുമായ അസീസ് മാഹി ഉദ്ഘാടനം ചെയ്യും. സി.വി. നിശിതകുമാരി കവിതാ വായന നടത്തും.
Post a Comment