o മാഹിയിൽ ചൈൽഡ് ലേബർ നിരീക്ഷണത്തിനായി ബോധവൽക്കരണ യാത്ര സംഘടിപ്പിച്ചു*
Latest News


 

മാഹിയിൽ ചൈൽഡ് ലേബർ നിരീക്ഷണത്തിനായി ബോധവൽക്കരണ യാത്ര സംഘടിപ്പിച്ചു*

 

*മാഹിയിൽ ചൈൽഡ് ലേബർ നിരീക്ഷണത്തിനായി ബോധവൽക്കരണ യാത്ര സംഘടിപ്പിച്ചു*



അന്തർദേശീയ ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി മാഹി ചൈൽഡ് ഹെൽപ്‌ലൈൻ അംഗങ്ങൾ മാഹി മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ   തൊഴിൽ മേഖലകൾ സന്ദർശിച്ച്
ബാലവേല നടക്കുന്നുണ്ടോന്ന് പരിശോധിച്ച്.

കമ്പനികളിൽ നടന്ന സന്ദർശനത്തിന്റെ ഭാഗമായ് ബാലവേല നടക്കുകയാണെങ്കിൽ അത് കുട്ടികളുടെ ഭാവിയിലുണ്ടാക്കാവുന്ന ദോഷഫലങ്ങൾ സംബന്ധിച്ച് ബോധവത്കരണ ക്ലാസുകൾ ചൈൽഡ് ലൈൻ പ്രവർത്തകർ നൽകി. കുട്ടികളുടെ വിദ്യാഭ്യാസം ഒരു മൗലികാവകാശമാണെന്നും അത് നിഷേധിക്കുന്നത് ഗൗരവമായ നിയമലംഘനമാണെന്നും അവർ ഓർമ്മിപ്പിച്ചു.

സാമൂഹ്യമായ മനസാക്ഷിയെ ഉണർത്തുന്നതാണെന്നും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സമൂഹമാകെ ഉണരേണ്ടതിന്റെ ആവശ്യകത  ചൂണ്ടിക്കാണിക്കുന്നതാണെന്ന് ചൈൽഡ് ഹെല്പ് ലൈൻ അംഗങ്ങൾ പറഞ്ഞു.

ചൈൽഡ് ഹെല്പ് ലൈൻ കോ. ഓർഡിനേറ്റർ ദീപ്തി, സൂപ്പർവൈസർ സവിത, ഋതുല, ഗോപിക, ആധിഷ്, വപിത, ദിവ്യ, രേഷ്മ, ജെസ്‌ന എനിവർ പങ്കെടുത്തു

Post a Comment

Previous Post Next Post