o കിടപ്പുരോഗിയായ വയോധികയുടെ വീട്ടിലേക്കുള്ള വഴിമുടക്കി റോഡ് നിർമ്മാണത്തിനുള്ള ഇഷ്ടിക ഇറക്കിയതായി പരാതി
Latest News


 

കിടപ്പുരോഗിയായ വയോധികയുടെ വീട്ടിലേക്കുള്ള വഴിമുടക്കി റോഡ് നിർമ്മാണത്തിനുള്ള ഇഷ്ടിക ഇറക്കിയതായി പരാതി

 കിടപ്പുരോഗിയായ വയോധികയുടെ വീട്ടിലേക്കുള്ള വഴിമുടക്കി റോഡ് നിർമ്മാണത്തിനുള്ള ഇഷ്ടിക ഇറക്കിയതായി പരാതി



മാഹി : കിടപ്പുരോഗിയായ വയോധികയുടെ  വീട്ടിലേക്കുള്ള വഴിമുടക്കി റോഡ് നിർമ്മാണത്തിനുള്ള ഇഷ്ടിക ഇറക്കിയതായി പരാതി. പള്ളൂർ കരിക്കുന്നിൽ ദോസ്തിയിലെ ടി എം ഗിരിജയുടെ വീടിനു മുന്നിലെ പൊതു വഴിയിലാണ് റോഡ് നിർമ്മാണത്തിനായി ഉള്ള ഇഷ്ടിക ഇറക്കിവെച്ച് വഴിമുടക്കിയത്. ഗിരിജയുടെ വീടിന് മറുവശത്തു ഒരു വഴി കൂടിയുള്ളതിനാലാണ് ഇങ്ങനെ ഇറക്കിവെച്ചത് എന്നാണ് ഇഷ്ടിക  ഇറക്കുമ്പോൾ കാര്യം അന്വേഷിച്ചതിന് മറുപടിയായി കരാറുകാരൻ പറഞ്ഞത്. എന്നാൽ ഇന്നലെ തെങ്ങു വീണ് മറ്റേ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതിനാൽ ഗിരിജയെ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടു വരുന്നതിനായി രണ്ടു പറമ്പ് അപ്പുറമുള്ള സ്ഥലത്ത് ആംബുലൻസ് നിർത്തി സ്ട്രെച്ചർ വഴി കൊണ്ടുവരേണ്ടതായി വന്നുവെന്നാണ് മകൻ പരാതിപ്പെടുന്നത്. കനത്ത മഴയത്ത് വളരെ ബുദ്ധിമുട്ടിയാണ് ആംബുലൻസിൽ നിന്ന് രോഗിയെ വീട്ടിലേക്ക് കൊണ്ടുവന്നത്. കിടപ്പുരോഗിയാണെന്ന് അറിഞ്ഞിട്ടും ഇത്തരത്തിൽ ഗതാഗത മുടക്കി സാധനം ഇറക്കിയ കരാറുകാരനെതിരെ നടപടിയെടുക്കണമെന്നാണ് മകൻ്റെയും നാട്ടുകാരുടെയും ആവശ്യം.

Post a Comment

Previous Post Next Post