മാഹി സ്വദേശിനി നല്കിയ അപകീർത്തി പരാതിയിൽ മറുനാടൻ മലയാളി ഓൺലൈൻ ഷാജൻ സ്കറിയ കസ്റ്റഡിയിൽ. അർദ്ധരാത്രിയിൽ ജാമ്യം
തിരുവനന്തപുരം: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ കേസ്'
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ പ്രായമായ മാതാപിതാക്കളുടെ മുമ്പിൽ വെച്ച് അറസ്റ്റ് ഷർട്ടിടാൻ പോലും സമ്മതിക്കാതെ വലിച്ചു കൊണ്ടുപോയി. ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്
ഒടുവിൽ നാല് മണിക്കൂറിന് ശേഷം ജാമ്യം
. മാഹി സ്വദേശിയായ ഘാന വിജയൻ നൽകിയ അപകീർത്തി പരാതിയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തനിക്കെതിരെ അപകീർത്തികരമായ വാർത്ത നൽകിയെന്നാണ് വിജയന്റെ പരാതി. കുടപ്പനക്കുന്നിലെ വീട്ടിൽ നിന്നാണ് പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്.
. ഭാരതീയ ന്യായ് സംഹിതയിലെ 79-ാം വകുപ്പ്, ഐടി നിയമത്തിലെ 120-ാം വകുപ്പ്, കേരളാ പൊലീസ് ചട്ടങ്ങളും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Post a Comment