*കള്ള ടാക്സി റെന്റ് എ കാർ നിയന്ത്രിക്കണം ; മോട്ടോർ തൊഴിലാളി യൂണിയൻ*
നമ്മുടെ നാട്ടിൽ വർദ്ധിച്ചുവരുന്ന കള്ള ടാക്സി റെന്റ് എ കാർ സംവിധനത്തെ നിയന്ത്രിക്കണമെന്ന് മോട്ടോർ തൊഴിലാളി യൂണിയൻ (CITU) പാനൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ചൊക്ലിയിൽ നടന്ന സമ്മേളനം മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി വി. കെ ബാബുരാജ് ഉദ്ഘാടനം ചെയ്യ്തു. ഇ. വിജയൻ മാസ്റ്റർ പതാക ഉയർത്തി.
എ. സനേഷ് രക്തസാക്ഷി പ്രമേയവും റഷീദ് പി.കെ. അനുശോചന പ്രമേയവും അവതരിപ്പിച്ചു.
കെ.കെ സുധീർ കുമാർ, ആർ.പി. ശ്രീധരൻ, എ.കെ. സിദ്ധീഖ്, ടി.പി. അനീഷ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി
സെക്രട്ടറി: പി.രഗിനേഷ്
പ്രസിഡൻ്റ് : ഇ.വിജയൻ
ട്രഷറർ : എം.രാജൻ
ജോ: സെക്രട്ടറിമാർ :
വിനോദൻ ആർ.പി
റഷീദ് പി.കെ
വൈസ് പ്രസിഡൻ്റ്മാർ :
സുബീഷ് ഇ.ടി.കെ
സനൂപ് എൻ എന്നിവരെ തിരെഞ്ഞെടുത്തു.
Post a Comment