*ശുദ്ധജലവിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു
സെമിത്തേരി റോഡിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു: അധികൃതർക്ക് അനക്കമില്ലെന്ന് നാട്ടുകാരുടെ ആരോപണം
മാഹി സെമിത്തേരി റോഡിൽ ബി.എഡ് കോളേജിൻ്റെ സമീപത്ത് റോഡിൻ്റെ ഇരു വശത്തായി മണ്ണു നീക്കുന്ന പ്രവർത്തി നടക്കുന്നതിനിടയിലാണ് വാട്ടർ സപ്ലെയുടെ പൈപ്പ് പൊട്ടിയത്. ഏകദേശം ആറു ദിവസത്തോളമായി പൈപ്പ് പൊട്ടി വെള്ളം ഒഴുകി നഷ്ടപെടുകയാണ്.
നിരവധി തവണ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Post a Comment