ഒമാൻ ബൗഷറിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. തലശ്ശേരി സ്വദേശികളായ ദമ്പതികൾ മരിച്ചു.
മസ്ക്കറ്റ്: ഒമാൻ ബൗഷറിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. മലയാളി ദമ്പതികൾ മരിച്ചു.
കണ്ണൂർ തലശ്ശേരി ആറാം മൈൽ സ്വദേശികളായ വി. പങ്കജാക്ഷൻ (59), ഭാര്യ കെ. സജിത (53) എന്നിവരാണ് മരിച്ചത്. റസ്റ്ററന്റ്റിന് മുകളിലത്തെ നിലയിലായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്.
സ്ഫോടനത്തെ തുടർന്ന് വാണിജ്യ റെസിഡൻഷ്യൽ കെട്ടിടം ഭാഗികമായി തകർന്നു വീണു. പാചക വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനമാണ് അപകടത്തിന് കാരണമെന്നാണ് നിലവിലെ നിഗമനം.
ഏറെ നാളുകളായി ഒമാനിൽ താമസിച്ചിരുന്ന പങ്കജാക്ഷനും സജിതയും വിവിധ കമ്പനികളിലായി അക്കൗണ്ടൻ്റായി ജോലി ചെയ്‌തു വരികയായിരുന്നു.
ശനിയാഴ്‌ച പുലച്ചെയാണ് അപകടം. സ്ഫോടനത്തെ തുടർന്ന് വാണിജ്യ റെസിഡൻഷ്യൽ കെട്ടിടം ഭാഗികമായി തകർന്നു വീണു. പാചക വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനമാണ്അപകടത്തിന് കാരണമെന്ന് പ്രാഥമിക തെളിവുകൾ സൂചിപ്പിക്കുന്നതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി വിശദമാക്കി.
മസ്കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തി രക്ഷാ പ്രവർത്തനം നടത്തി. ചെന്നെയിയലുള്ള ഏക മകൾ ഒമാനിലേക്ക് തിരിച്ചിട്ടുണ്ട്.
Post a Comment