o സി.എച്ച്.ബാലമോഹനനെ അനുസ്മരിച്ചു.
Latest News


 

സി.എച്ച്.ബാലമോഹനനെ അനുസ്മരിച്ചു.

 *സി.എച്ച്.ബാലമോഹനനെ അനുസ്മരിച്ചു.*



പുതുച്ചേരി സർവ്വീസ്സ് സംഘടനാ രംഘത്തെ സമരതീഷ്ണമായ പോരാട്ടങ്ങൾക്ക് നെഞ്ചുറപ്പോടെ മുന്നിൽ നിന്നു നയിച്ച വിപ്ലവകാരി സി.എച്ച്.ബാല മോഹനൻ്റെ നാലാം ചരമവാർഷികം മയ്യഴി സെമിത്തേരി റോഡിലെ സിഎച്ച്ബി സ്ക്വയറിൽ ആചരിച്ചു.


ബാലമോഹനൻ്റെ ഛായാചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തിയും വൃക്ഷ തൈകൾ നട്ടും അദ്ദേഹത്തിൻ്റെ ജ്വലിക്കുന്ന ഓർമ്മകളെ അയവിറക്കി.


ഫെഡറേഷൻ ഓഫ് സർവ്വീസ്സ് അസോസ്സിയേഷൻ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സി.എച്ച്.പ്രഭാകരൻ, കെ.എം.സോമൻ എന്നിവർ മുഖ്യാതിഥികളായി.


 ശ്രീകുമാർ ഭാനു, സുജേഷ്, യതീന്ദ്രൻ മാഷ്, രൂപേഷ്, അനൂപ് പി.ടി.കെ. എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post