*ബിജെപി വികസിത കേരളം നിശാ ശില്പശാല നടത്തി*
അഴിയൂർ : ബിജെപി അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ *മാറാത്തത് ഇനി മാറും* എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് വികസിത കേരളം നിശാ ശില്പശാല നടത്തി. ബ്ലോക്ക് ഓഫീസിന് സമീപത്തെ ആത്മവിദ്യാ സംഘം ഹാളിൽ വച്ചു നടന്ന പരിപാടിയിൽ പാർട്ടി പഞ്ചായത്ത് പ്രസിഡൻ്റ് അജിത്ത് കുമാർ തയ്യിൽ അധ്യക്ഷത വഹിച്ചു കോഴിക്കോട് നോർത്ത് ജില്ലാ ജന:സെക്രട്ടറി അഡ്വ: കെ.ദിലീപ് ഉദ്ഘാടനം ചെയ്യ്തു സംസാരിച്ചു.
സംസ്ഥാന സമിതി അംഗം രാമദാസ് മണലേരി വിഷയാവതരണം നടത്തി.കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി പി.കെ.പ്രീത, ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് അഭിജിത് കെ പി.ജന:സെക്രട്ടറി അനിൽകുമാർ വി.പി, പഞ്ചായത്ത് ജന:സെക്രട്ടറി സുബീഷ്.പി.വി,
ഗിനീഷ് കളാണ്ടി എന്നിവർ സംസാരിച്ചു...
Post a Comment