o മൂരാട് പാലത്തിന് സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് പുന്നോൽ - അഴിയൂർ സ്വദേശികളായ നാലു പേർ മരിച്ചു.
Latest News


 

മൂരാട് പാലത്തിന് സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് പുന്നോൽ - അഴിയൂർ സ്വദേശികളായ നാലു പേർ മരിച്ചു.

 

മൂരാട് പാലത്തിന് സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച്   പുന്നോൽ - അഴിയൂർ സ്വദേശികളായ നാലു പേർ മരിച്ചു.



വടകര: കോഴിക്കോട് വടകരയിൽ മൂരാട് പാലത്തിന് സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. കാറിലുണ്ടായിരുന്ന  പുന്നോൽ പ്രഭാകരന്റെ ഭാര്യ റോജ, പുന്നോൽ രവീന്ദ്രന്റെ ഭാര്യ ജയവല്ലി, മാഹി സ്വദേശി ഷിഗിൻലാൽ ,അഴിയൂർ പാറമ്മൽ രഞ്ജി എന്നിവരാണ് മൂരാട് ദേശീയ പാത അപകടത്തിൽ മരണപ്പെട്ടത്.

 



ഇന്ന് വൈകുന്നേരം 4.15ഓടെയാണ് അപകടം. പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറച്ച് പ്രധാന റോഡിലേക്ക് കാർ ഇറങ്ങവെ കർണാടക രജിസ്ട്രേഷൻ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ കുട്ടി ഉൾപ്പെടെ ആറ് യാത്രക്കാരാണ് ഉണ്ടായിരുന്നത്. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കണ്ണൂർ ഭാഗത്തേക്ക് ഭാഗത്തേക്ക് പോവുകയായിരുന്നു വാൻ.

Post a Comment

Previous Post Next Post