*കിടാരൻകുന്ന് ഗ്രാമോത്സവം സംഘടിപ്പിച്ചു*
അനശ്വര രക്തസാക്ഷി സഖാവ് യു.കെ. സലീം കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച കിടാരൻകുന്ന് ഗ്രാമോത്സവം 2025 സംഘടിപ്പിച്ചു. കൈകൊട്ടിക്കളി, ഒപ്പന, ക്ലാസിക്കൽ ഡാൻസ്, പ്രാദേശിക കലാകാരന്മാരുടെ നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറി. ഗ്രാമോത്സവത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം ടി.എം. ദിനേശൻ ഉദ്ഘാടനം ചെയ്തു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. പോണ്ടിച്ചേരി സർവ്വകലാശാലയിൽ നിന്ന് ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ എൻ. ലയ, മിസ്റ്റർ കേരള 55 കിലോ വിഭാഗം മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അമിത് പ്രദീപ് എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. കെ. ജയപ്രകാശൻ, പി.പി. രഞ്ജിത്ത്, കെ. വത്സല, കെ.എം. പ്രവീൺകുമാർ, കെ. സുനിത എന്നിവർ സംസാരിച്ചു. തുടർന്ന് കണ്ണൂർ സിറ്റി മ്യൂസിക് ബാൻഡ് അവതരിപ്പിച്ച മ്യൂസിക്കൽ നൈറ്റ് അരങ്ങേറി.
Post a Comment